Sunday, June 13, 2010

രക്തസാക്ഷികളാണേ സത്യം

സുഹൃത്തുക്കളെ
തൊടുപുഴമീറ്റും അതുമായി ബന്ധപ്പെട്ടു ബ്ലോഗ്ഗുലോകത്ത് ഇപ്പോള്‍ നടക്കുന്ന കോലാഹാലങ്ങള്‍ തികച്ചും വേദനാജനകമാണ് . ബ്ലോഗിന്റെ രംഗത്തുള്ളവര്‍ ഒന്നുകൂടിചേരുന്നത്‌ ഇത്രവലിയ കുറ്റമാണോ? ഒരു മീറ്റും അതുമായി ബന്ധപ്പെട്ട് രൂപം കൊണ്ട നിരവധി ബ്ലോഗുകളും, ആ ബ്ലോഗുകള്‍ പ്രചരിപ്പിക്കുന്ന നിലവാരമില്ലാത്ത തര്‍ക്കങ്ങളും തെറിവിളികളും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുകയാണ് . പ്രസ്തുത ഒത്തുചേരലിന് രണ്ടുമാസക്കാലം പോലും ഇല്ലാത്ത ഈ സന്ദര്‍ഭത്തില്‍ കുറേപേര്‍ ഒളിഞ്ഞിരുന്നു നടത്തുന്ന അക്രമങ്ങളില്‍ കുറച്ചുപ്പേരെങ്കിലും ആശങ്കപെടുന്നത് സ്വാഭാവികം മാത്രം . മീറ്റിന്റെ സുഖമമായ നടത്തിപ്പിനെ ഈ അക്രമങ്ങള്‍കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന സാമാന്യ ബോധമുള്ളവരല്ല ഇവരെന്ന് അറിയിമ്പോളാണ് ഇവരോട് നമുക്ക് സഹതാപം തോന്നുന്നത് . ഇത്തരം കൂടിച്ചേരലില്‍ ഇവര്‍ക്ക് ഒക്കെ എന്തോ നഷ്ടപ്പെടുന്നുണ്ട് അതുകൊണ്ടാണ് അവര്‍ അസഹിഷ്ണൂത കാണിക്കുന്നത് .എതിര്‍ അഭിപ്രായങ്ങള്‍ ഉണ്ടങ്കില്‍ അവ പൊതുവില്‍ പറയാനും അതിനുള്ള വേദിയില്‍ ചര്‍ച്ച ചെയ്യുവാന്‍ തയ്യാറാകണം .അല്ലാതെ ഒളിച്ചിരുന്ന് കല്ലെടുത്തെറിയുന്നത് വ്യക്തിത്വമില്ലായിമയാണ് തെളിയിക്കുന്നത് .ഒരു കാര്യം ഉറപ്പിച്ചു പറയാം മറ്റു അത്യാഹിതങ്ങള്‍ ഒന്നും സംഭവിച്ചില്ലങ്കില്‍ ഈ ലോകവും അവസാനിച്ചില്ലങ്കില്‍ ആഗസ്റ്റ്‌ എട്ടിന് തൊടുപുഴയില്‍ വരുന്ന മുഴുവന്‍ ബ്ലോഗേഴ്സും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ നല്ലൊരു കൂട്ടായിമയുടെ അനുഭവവുമായി മടങ്ങും ..രക്തസാക്ഷികളാണേ സത്യം .......